About Us

The Calicut North Service Co-Operative Bank Ltd
മാന്യ സഹകാരികളെ,
1952 ല്‍ ഐക്യനാണയ സംഘമായി വാടക കെട്ടിടത്തിൽ 9 അംഗങ്ങളൊടു കൂടി പ്രവർത്തനം ആരംഭിച്ചു. പിന്നീട് ശ്രീ. കുമാരന്‍ വൈദ്യർ പ്രസിഡന്‍റായിരുന്ന ഭരണസമിതി 1977 ല്‍ കരുവിശ്ശേരിയിൽ 6.25 സെന്റ് സ്ഥലം ബാങ്കിന് വേണ്ടി വാങ്ങുകയും പ്രസ്തുത സ്ഥലത്ത് ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടം നിർമ്മിച്ച് പ്രവർത്തനം തുടരുകയും ചെയ്തു.
1987 ല്‍ കോഴിക്കോട് കോർപ്പറേഷന്റെ അധീനതയിലുള്ള 6 സെന്റ് സ്ഥലം ബാങ്ക് 100വർഷത്തേക്ക്
ലീസിനെടുക്കുകയും പ്രസ്തുത സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് വെസ്റ്റ്ഹിൽ ശാഖ ആരംഭികുകയും ചെയ്തു.
9 അംഗങ്ങളുമായി1952ല്‍ കരുവിശ്ശേരി ഐക്യ നാണയ സംഘം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ബാങ്കിന് ഇന്ന് 7775 എ ക്ലാസ്സ് അംഗങ്ങളും ഒരു ബി ക്ലാസ് അംഗവും 18354 സി ക്ലാസ്സ് അംഗങ്ങളും 6474 ഡി ക്ലാസ്സ് അംഗങ്ങളും ഉൾപ്പെടെ 32604 അംഗങ്ങളുണ്ട്. ബാങ്കിന് 563.51 ലക്ഷം രൂപ ഓഹരി മൂലധന്വും, 340 കോടി രൂപ നിക്ഷേപവും, 208 കോടി രൂപ അംഗങ്ങൾക്ക് നല്കിയ വായ്പയും. 67.11 കോടി മറ്റ് ബാങ്കുകളിൽ നിക്ഷേപമായും ഉണ്ട് . ബാങ്കിന്റെ പേരിൽ കരുവിശ്ശേരിയിൽ 6.25 സെന്റ്സ്ഥലവും, വെസ്റ്റ്ഹിൽ സ്ഥലം, 75.46 സെന്റ് സ്ഥലം കൂടി 20 കോടിയുടെ ആസ്തി ബാങ്കിനുണ്ട്.1952 ല്‍ കരുവശ്ശേരിയിലും , 1987 ല്‍ വെസ്റ്റ്ഹില്ലിലും ,2006 ല്‍ ഈസ്റ്റ് നടക്കാവിലും, 2007 ല്‍ കുണ്ടു പറമ്പിലും , 2015 ല്‍ കാരപറമ്പിലും,പിന്നീട് ഇംഗ്ലീഷ് പള്ളിയിലുമായി 6 ബ്രാഞ്ചുകളോട് കൂടി ബാങ്ക് പ്രവർത്തിച്ചു വരുന്നു . കൂടാതെ നീതി മെഡിക്കൽ സ്റ്റോർ,ആധുനിക സജ്ജീകരണങ്ങളോടു കൂടി നീതി മെഡിക്കൽ ലാബും പ്രവർത്തിച്ചു വരുന്നു .
ബാങ്കിൻറെ പ്രഥമ പ്രസിഡൻറ് മുൻ കോഴിക്കോട് കോർപ്പറേഷൻ മേയർ ആയിരുന്ന പാറാട് കുട്ടികൃഷ്ണൻ നായരായിരുന്നു. തുടർന്ന് ശ്രീ.കുമാരൻ വൈദ്യർ, ശ്രീ എം ജനാർദനൻ നായർ, അഡ്വക്കേറ്റ് രവീന്ദ്രനാഥ്, ശ്രീ സി ജി ജോർജ് മാസ്റ്റർ, ശ്രീ കെ എം ഭാസ്കരൻ, ശ്രീ കെ ബാബു, ശ്രീ. ലക്ഷ്മണൻ എന്നിവർ പ്രസിഡണ്ടുമാരായി പ്രവർത്തിച്ചു. ശ്രീ. ഇ പ്രേംകുമാർ പ്രസിഡണ്ട് ,ശ്രീ അജയകുമാർ കെ പി വൈസ് പ്രസിഡണ്ട്, ശ്രീ സുധീർകുമാർ കെ , ശ്രീ ലക്ഷ്മണൻ പി ,ശ്രീ അഷ്‌റഫ് .ൻ എം ,ശ്രീ ബൽരാജ് വി പി ,ശ്രീ സുർജിത് സിംഗ് സി കെ , ശ്രീമതി ബേബി ലളിത .കെ ,ശ്രീമതി ബിജു സോമൻ , ശ്രീമതി മീജ കെ ,ശ്രീമതി സാവിത്രി കെ എന്നിവർ ഉൾപ്പെടുന്ന ഭരണസമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
Rs.50/-worth A- Class Shares for Rs.4,00,00,000/-
Rs.100/- worth B- Class Shares for Rs.1,00,00,000/-
Rs.10/- worth C- Class Shares for Rs.20,00,000/-
Rs.50/- worth D- Class Shares for Rs.4,00,00,000/-